news

കുറ്റ്യാടി: കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ശക്തമായ ഇടിമിന്നലിൽ മൊയിലൊത്ര, ചുണ്ടകുന്ന് കൊരട്ടോടി കുമാരന്റെ വീട്ടിന്റെ ഭിത്തിയിൽ വിള്ളൽ വീണു. വയറിംഗും സ്വിച്ച് ബോർഡുകളും കത്തിക്കരിഞ്ഞു. ടി.വി.ഫ്രിഡ്ജ്, ഇൻവേറ്റർ തുടങ്ങിയ ഇലക്‌ട്രോണിക്സ് ഉപകരണങ്ങളും കത്തിനശിച്ചു. വീടിനോട് ചേർന്ന മതിലും തകർന്നു. ഏകദേശം ഒരു ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായി വീട്ടുമ പറഞ്ഞു.

സംഭവ സ്ഥലം ബി.ജെ.പി മരുതോങ്കര പഞ്ചായത്ത് നേതാക്കൾ സന്ദർശിച്ചു. ബി.ജെ.പി മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് എം. സുധീഷ് മരുതേരി, ജനറൽ സെക്രട്ടറി കെ.പി. രമേശൻ, സെക്രട്ടറി വി.പി. രാജൻ, വൈസ് പ്രസിഡന്റ് അനീഷ് കാപ്പുമ്മൽ, യുവമോർച്ച പഞ്ചായത്ത് പ്രസിഡന്റ് ഷൈൻ പയിമ്പള്ളി, ബി.എം.എസ് കുറ്റിയാടി മേഖല പ്രസിഡന്റ് നിത്യാനന്ദ കുമാർ, എസ്.സി മോർച്ച മണ്ഡലം പ്രസിഡന്റ് ലിനീഷ് ഗോപാൽ, അമൽരാജ്, വിപിൻ ലാൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.