pppp

കോഴിക്കോട്: തെലങ്കാനയിലെ നിസാമാബാദിൽ ലോറിക്ക് പിന്നിൽ കാറിടിച്ച് മൂന്ന് മലയാളികൾ മരിച്ചു. ചെമ്പുകടവ് മാഞ്ചേരിൽ തോമസിന്റെ മകൻ അനീഷ് (36), അനീഷിന്റെ മകൾ അനാലിയ (ഒന്നര വയസ്), ഡ്രൈവർ മംഗളൂരു താമസിക്കുന്ന മലയാളിയായ സ്റ്റെനി എന്നിവരാണ് മരിച്ചത്. കാറിന്റെ പിൻസീറ്റിലിരുന്ന അനീഷിന്റെ ഭാര്യ ദിവ്യയെയും മൂത്ത കുഞ്ഞിനെയും പരിക്കുകളോടെ നിസാമാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബീഹാറിൽ നിന്ന് കോഴിക്കോട്ടേക്ക് വന്നതിനിടെ ഇന്നലെ പുലർച്ചെ രണ്ടിനായിരുന്നു അപകടം. അനീഷിന്റെ സഹോദരനും കുടുംബവും മറ്റൊരു വാഹനത്തിൽ ഇവർക്കൊപ്പം കോഴിക്കോട്ടേക്ക് വന്നിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് സൂചന. ബീഹാർ വാസ്‌ലിഗഞ്ചിൽ സെന്റ് തെരേസാസ് സ്‌കൂളിലെ അദ്ധ്യാപകനാണ് അനീഷ്‌