trafic

വടകര: എടപ്പാളിൽ നിന്ന് ബൈക്കിൽ ഉത്തർപ്രദേശിലേക്ക് പോകാൻ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളികളെ പൊലീസ് വടകര കരിമ്പനപ്പാലത്ത് തടഞ്ഞു. തുടർന്ന് താസിൽദാർ, ഡിവൈ.എസ്.പി, സി.ഐ, കൗൺസിലർ ബിജു എന്നിവർ സ്ഥലത്തെത്തി. പിന്നീട് തൊഴിലാളികളെ പൊലീസ് സംരക്ഷണത്തിൽ എടപ്പാളിലേക്ക് മടക്കി അയച്ചു.

24 ബൈക്കിലായി 56 പേരാണ് യാത്രയ്‌ക്കെത്തിയത്. രണ്ടു വീതം ബൈക്കുകൾ ആദ്യം കൈമ്പനപ്പാലത്ത് നിർത്തി. തുടർച്ചയായി മറ്റു ബൈക്കുകൾ കൂടി വന്നപ്പോഴാണ് പൊലീസിന് സംശയം തോന്നി. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് ജന്മനാട്ടിലേക്ക് പോകാൻ വന്നതാണെന്ന് മനസിലായത്. ബൈക്കിൽ സംസ്ഥാനത്തിന് പുറത്തു പോകാൻ പ്രത്യേക പെർമിറ്റ് വേണമെന്നിരിക്കെ കൊവിഡ് നിയന്ത്രണ വേളയിൽ ഇവരുടെ കൈവശം യാത്രക്ക് ആവശ്യമായ രേഖകളൊന്നും ഉണ്ടായിരുന്നില്ല.