img303005

തിരുവമ്പാടി: കൊവിഡ് അവധിക്കാലം ഫലപ്രദമായി വിനിയോഗിക്കാൻ കലാവിരുന്നൊരുക്കി വിദ്യാർത്ഥികൾ. കലയിലെ സർഗശേഷി വളർത്താനും പ്രോത്സാഹിപ്പിക്കാനുമായി സാംസ്കാരിക സംഘടനയായ ആവാസ് തിരുവമ്പാടിയുടെ വിദ്യാർത്ഥി വേദിയാണ് 'കലാവിരുന്നുത്സവം" സംഘടിപ്പിച്ചത്. നൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. കുപ്പികളിൽ കലാവിരുതൊരുക്കൽ, ചിത്രരചനകൾ, കളർ പെയിന്റിംഗ്, ക്ലേമോഡലിംഗ്, നാടൻപാട്ട് ആലാപനം, നൃത്തം, വാദ്യോപകരണ വായന എന്നീ വിഭാഗങ്ങളിലാണ് വിദ്യാർത്ഥികൾ പങ്കെടുത്തത്. അശ്വതിചന്ദ്രൻ, ഫാത്തിമ ഫെന്മി, നന്ദു നാരായണൻ, അനാമിക ബിജു, ഇ.ആർ. രാജു എന്നിവർ നേതൃത്വം നൽകി