ff

കോഴിക്കോട്: ദേശീയ ഡെങ്കിപ്പനി വിരുദ്ധ ദിനാചരണത്തിനോടനുബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ചെറുവണ്ണൂരിൽ സംയോജിത കൊതുകു നിയന്ത്രണ പ്രവർത്തനം സംഘടിപ്പിച്ചു. ചെറുവണ്ണൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ജാഗ്രതാ സമിതി അംഗങ്ങൾക്ക് ബോധവത്ക്കരണം നൽകി.

ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത നല്ലളംചെറുവണ്ണൂരിലെ നാത്തൂനിപാടം പ്രദേശത്തും സമീപ പ്രദേശങ്ങളിലും ഉറവിട നശീകരണം, കീടനാശിനി തളിക്കൽ, ലഘുലേഘ വിതരണം, കിണറുകളിൽ ഗപ്പി മത്സ്യ നിക്ഷേപം എന്നിവ നടത്തി. ചെറുവണ്ണൂർ സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ദീപക്, ജില്ലാ മാസ് മീഡിയ ഓഫീസർ എം.പി.മണി, ജില്ലാ മലേറിയാ ഓഫീസർ ഡോ. കെ.കെ.ഷിനി, ചെറുവണ്ണൂർ സാമൂഹികാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ സ്വപ്‌ന എന്നിവർ പങ്കെടുത്തു. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളിലും കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങളിലും പൊതുജനങ്ങളുടെ പങ്കാളിത്തം ഉണ്ടാകേണ്ടതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.ജയശ്രീ അറിയിച്ചു.