കോഴിക്കോട്: യു.പി സ്വദേശികളായ 1372 തൊഴിലാളികൾ കൂടി കോഴിക്കോട്ട് നിന്ന് നാട്ടിലേക്ക് മടങ്ങി. ലക്‌നൗവിലേക്കുള്ള ശ്രമിക് സ്പെഷ്യൽ ട്രെയിൻ രാത്രി 9.30 നാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടത്.
കോഴിക്കോട് താലൂക്കിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ളവരാണ് ഈ തൊഴിലാളികളൊക്കെയും. അതാതിടത്തെ ക്യാമ്പിൽ ആരോഗ്യ പരിശോധന പൂർത്തിയാക്കിയ ശേഷമാണ് ഇവരെ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചത്. ലക്‌നൗ ടിക്കറ്റ് നിരക്ക് 920 രൂപയാണ്. ഭക്ഷണവും വെള്ളവും ജില്ലാ ഭരണകൂടം ഏർപ്പാടാക്കിയിരുന്നു.
ആകെ 24 കോച്ചുകളുണ്ട് ഈ ശ്രമിക് സ്പെഷ്യലിന്. സുരക്ഷയ്ക്ക് ആർ.പി.എഫ് ഉദ്യോഗസ്ഥർ ഒപ്പമുണ്ട്.