പേരാമ്പ്ര: ലോക്ക് ഡൗണിൽ ജനങ്ങൾ വീട്ടിലിരിക്കുന്ന സമയത്ത് ചെങ്ങോടുമല ക്വാറിക്ക് അനുമതി നൽകാൻ ശ്രമിക്കുന്നത് വലിയ തിന്മയാണെന്ന് നോവലിസ്റ്റ് ടി.പി.രാജീവൻ പറഞ്ഞു. പരിസ്ഥിതി ദുർബല പ്രദേശമായ ചെങ്ങോടുമലയിൽ കരിങ്കൽ ഖനനം അനുവദിക്കരുതെന്നാവശ്യപ്പെട്ട് ചെങ്ങോടുമല സംരക്ഷണ ജ്വാല തെളിയിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കവി വീരാൻകുട്ടി, ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി രാധൻ മൂലാട്, കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ കാറാങ്ങോട്ട്, വിവിധ രാഷ്ടീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ കുടുംബസമേതം വീടുകളിൽ ജ്വാല തെളിയിച്ചു. 20 ന് ക്വാറി സംബന്ധിച്ച് തീരുമാനമെടുക്കാൻ സംസ്ഥാന ജില്ലാ ഏകജാലക ബോർഡ് ഹിയറിംഗ് നടത്തുന്നുണ്ട്.