കുന്ദമംഗലം: കുന്ദമംഗലത്ത് പ്രവൃത്തി പൂർത്തീകരിച്ചുവരുന്ന മോഡൽ പൊലീസ് സ്റ്റേഷന് 1.68 കോടി രൂപ കൂടി അനുവദിച്ചു. പി.ടി.എ റഹീം എം.എൽ.എയുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്.
1.3 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ പ്രവൃത്തി അന്തിമ ഘട്ടത്തിലാണ്. പൊലീസ് സ്റ്റേഷനിലേക്കുള്ള റോഡുൾപ്പെടെ അനുബന്ധ കാര്യങ്ങൾക്ക് 1.05 കോടി രൂപയും കുന്ദമംഗലം ടൗണിൽ സർവയലൻസ് സിസ്റ്റം സ്ഥാപിക്കുതിന് 63.5 ലക്ഷം രൂപയുമാണ് പുതുതായി അനുവദിച്ചത്.
കുന്ദമംഗലത്ത് പെരിങ്ങളം കുറ്റിക്കാട്ടൂർ റോഡിന് സമീപത്തെ ഒരേക്കർ സ്ഥലത്ത് 6500 സ്‌ക്വയർ ഫീറ്റിലാണ് പൊലീസ് സ്റ്റേഷൻ പണിയുന്നത്.