കുറ്റ്യാടി: കനത്ത കാറ്റിലും മഴയിലും തെങ്ങ് പൊട്ടി വീണ് വടയം കിഴക്കേക്കര സത്യന്റെ വീട് തകർന്നു. ചുമർഭിത്തിയും ജനലും മേൽക്കൂരയും ഭാഗികമായി നശിച്ചു. വീട്ടിൽ കിടപ്പിലായിരുന്ന സത്യൻ പരിക്കേൽക്കാതെ രക്ഷപെടുകയായിരുന്നു.
ബി.ജെപി കുറ്റ്യാടി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഒ.പി.മഹേഷ്, ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ.വി.സുരേന്ദ്രൻ, ഇ.കെ.അർജുനൻ എന്നിവർ സ്ഥലം സന്ദർശിച്ചു. കുറ്റ്യാടി, മരുതോങ്കര, കാവിലുംപാറ ഭാഗങ്ങളിലും ഏതാനും വീടുകൾക്ക് നാശനഷ്ടമുണ്ടമുണ്ടായിട്ടുണ്ട്.