കുറ്റ്യാടി: കൊവിഡ് തടയാൻ കരുതലിന്റെ സന്ദേശ വാഹകനാവുകയാണ് വേളം ഗ്രാമപഞ്ചായത്തിലെ സ്ഥിരംസമിതി അദ്ധ്യക്ഷനും പതിനഞ്ചാം വാർഡ് മെമ്പറുമായ ബശീർ മാണിക്കോത്ത്. തന്റെ വാർഡിലെ മുഴുവൻ വീടുകളിലും സ്വന്തം ചെലവിൽ സൗജന്യമായാണ് ബശീർ മാസ്‌ക് എത്തിച്ചത്. മാസ്‌ക് നിർബന്ധമാക്കിയ സാഹചര്യത്തിൽ വാർഡിലെ 410 വീടുകളും കയറിയിറങ്ങി ബോധവത്കരണവും നടത്തുന്നുണ്ട്. മാസ്‌കിന്റെ വിതരണോദ്ഘാടനം വാർഡിലെ ആശാ വർക്കർക്ക് നൽകി നിർവഹിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ സിനോജ്, ജെ.പി.എച്ച് എൻ.ഫാതിമ, ഇ.പി. സലിം, മൊയ്തു ചേരാപുരം, ഗീത കക്കട്ടിൽ, പി.ഇ. രാജേഷ് പങ്കെടുത്തു.