കൽപ്പറ്റ: വയനാട് പാർലമെന്റ് മണ്ഡലത്തിലെ ഡയാലിസിസിന് വിധേയരാവുന്നവ വൃക്ക, കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായ 1300 ലധികം രോഗികൾക്ക് ഡയാലിസിസ് കിറ്റും മരുന്നുകളും നൽകും. ഒരു മാസക്കാലത്തേക്കുള്ള ചികിത്സാ സൗകര്യമാണ് രാഹുൽ ഗാന്ധി എം.പി ചെയ്തു കൊടുക്കുന്നത്.
ജില്ലാ തലത്തിൽ ഐ.സി.ബാലകൃഷ്ണൻ എം.എൽ.എയും യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.പി.എ കരീമും ചേർന്ന് കൽപ്പറ്റ മണ്ഡലം യു.ഡി.എഫ് കമ്മിറ്റിക്ക് കിറ്റുകൾ കൈമാറി. റസാഖ് കൽപ്പറ്റ, പി.പി.ആലി, വി.എ.മജീദ് തുടങ്ങിയവർ പങ്കെടുത്തു. നേരത്തെ മാസ്‌കുകൾ, സാനിറ്റൈസറുകൾ, തെർമൽ സ്‌കാനറുകൾ എന്നിവ നൽകിയതിനു പുറമേ വയനാട് പാർലമെന്റ് മണ്ഡലത്തിലെ കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് അരിയും പയറും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളും എത്തിച്ചിരുന്നു.
കൽപ്പറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി മണ്ഡലങ്ങളിൽ വരും ദിവസങ്ങളിൽ രോഗികളുടെ വീടുകളിൽ മരുന്നുകൾ എത്തിക്കും.