മുക്കം: മുക്കം അർബൻ കോ -ഓപറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ മണാശ്ശേരി വൃന്ദാവനത്തിൽ കുഞ്ഞിരാരി വിട്ടു നൽകിയ 60 സെന്റിൽ കൃഷിയിറക്കി. മുക്കം നഗരസഭ ചെയർമാൻ വി. കുഞ്ഞൻ കപ്പ നട്ടു ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് കപ്യേടത്ത് ചന്ദ്രൻ, വൈസ് പ്രസിഡന്റ് റഫീഖ് മാളിക, ടി.കെ. അബ്ദുറഹ്മാൻ, ബഷീർ തെച്യാട്, അജയചന്ദ്രൻ, ബാലകൃഷ്ണൻ, വേലായുധൻ, വി.പി. ചാത്തൻ, ഷരീഫ് മലയമ്മ, സന്ദീപ്, അജീഷ്, ശിവൻ സൊസൈറ്റി സെക്രട്ടറി വി. സച്ചിൻ എന്നിവർ സംബന്ധിച്ചു. നെല്ല്, കപ്പ, കാച്ചിൽ, ചേന എന്നിവയാണ് കൃഷി ചെയ്യുന്നത്.