kerala-police

എടച്ചേരി: ലോക്ക് ഡൗൺ ഇളവുകളുടെ മറവിൽ ക്വാറന്റൈൻ നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ ലോക്കിടാൻ വാട്സ് ആപ്പ് സന്ദേശവുമായി എടച്ചേരി പൊലീസ്. എടച്ചേരി പഞ്ചായത്തിൽ ക്വാറന്റൈനിൽ കഴിയുന്നവരുടെ വീടുകളിൽ നിന്നുള്ളവർ പുറത്ത് സഞ്ചരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് നിയമ നടപടി കർശനമാക്കാൻ പൊലീസ് തീരുമാനിച്ചിരിക്കുന്നത്. 'നിങ്ങളുടെ നാട്ടിലോ അയൽപ്രദേശങ്ങളിലോ ക്വാറന്റൈനിൽ കഴിയുന്നവർ പുറത്തിറങ്ങുന്നതായോ, അവരുടെ വീട്ടുകാർ പുറത്തിറങ്ങുന്നതായോ, വീടുകളിൽ പുറത്തുള്ളവർ സന്ദർശിക്കുന്നതായോ ശ്രദ്ധയിൽപെട്ടാൽ താഴെ പറയുന്ന നമ്പറുകളിൽ അറിയിക്കാൻ നിർദ്ദേശിക്കുന്നു" . എന്നിങ്ങനെയാണ് വാട്സ് ആപ്പ് സന്ദേശത്തിലുള്ളത്. 9497947242(ഇൻസ്‌പെക്ടർ ഓഫ് പൊലീസ്, എടച്ചേരി പൊലീസ് സ്റ്റേഷൻ) 9497980777(സബ് ഇൻസ്‌പെക്ടർ ഓഫ് പൊലീസ് എടച്ചേരി ), 9496220466(ജനമൈത്രി പൊലീസ് എടച്ചേരി ).0496 2547022 (എടച്ചേരി പൊലീസ് സ്റ്റേഷൻ)" എന്നീ ഫോൺ നമ്പറുകളും സന്ദേശത്തിൽ നൽകിയിട്ടുണ്ട്. അതെസമയം എടച്ചേരി സ്റ്റേഷനിലെ മുഴുവൻ പൊലീസും ഉൾപ്പെടുന്ന ടീം സ്‌ക്വാഡുകളായി തിരിഞ്ഞ് ക്വാറന്റൈനിൽ കഴിയുന്നവരുടെ വീടുകൾ സന്ദർശിച്ചു. ബൈറ്റ് ബ്രിഗേഡിയൻ എന്ന പേരിലാണ് ഗൃഹ സന്ദർശനം സംഘടിപ്പിച്ചത്. അന്യ സംസ്ഥാനത്തു നിന്നെത്തിയ 200 ഓളം പേരാണ് എടച്ചേരി പഞ്ചായത്തിൽ വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നത്.