കോഴിക്കോട് : കാലിക്കറ്റ് പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ മാദ്ധ്യമ പ്രവർത്തകർക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. പൊലീസ് ഐ.ജി പി. വിജയന്റെ നേതൃത്വത്തിലുള്ള നന്മ ഫൗണ്ടേഷൻ, എം.കെ. രാഘവൻ എം.പി, ലോക്ജൻ ശക്തി പാർട്ടി സംസ്ഥാന കമ്മിറ്റി, എസ്.വൈ.എസ് സാന്ത്വനം എന്നിവരുടെ സഹകരണത്തോടെയാണ് കിറ്റുകൾ തയ്യാറാക്കിയത്.
ചൈതന്യ ഹാളിൽ ഒരുക്കിയ ചടങ്ങിൽ ഐ.ജി പി. വിജയനിൽ നിന്ന് പ്രസ് ക്ലബ് ഭാരവാഹികളായ എം.ഫിറോസ് ഖാൻ, പി.എസ്. രാകേഷ്, ഫസ്‌ന ഫാത്തിമ എന്നിവർ ചേർന്ന് കിറ്റുകൾ ഏറ്റുവാങ്ങി. പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ ചൈത്ര തെരേസ ജോൺ, അസിസ്റ്റന്റ് കമ്മിഷണർ ബിജുരാജ്, ഡോ. സുരേഷ് കുമാർ, നന്മ പ്രവർത്തകരായ കെ.ആനന്ദ മണി, ഡാനിഷ് ഹൈദ്രോസ്, കെ. ജയരാജ് എന്നിവർ പങ്കെടുത്തു.