സുൽത്താൻ ബത്തേരി: ബത്തേരി ടൗണിലെ മാംസ വിൽപന കടകൾ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ തുറന്ന് പ്രവർത്തിക്കാൻ പാടില്ലെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടു. കച്ചവടം ഹോം ഡെലിവറിയായി നടത്താവുന്നതാണ്.

ബത്തേരി ടൗണിനോട് ചേർന്ന് കിടക്കുന്ന നെന്മേനി ഗ്രാമ പഞ്ചായത്തിൽ കൊവിഡ് 1രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. മാംസ വിൽപന കടകളിൽ സാമൂഹിക അകലം പാലിക്കാതെ ആളുകൾ കൂടി നിൽക്കുന്നത് രോഗ പകർച്ചയ്ക്ക് ഇടയാക്കും. ബത്തേരി താലൂക്കിന്റെ ചുമതലയുള്ള ഓഫീസർ ഇക്കാര്യം റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയത്. ഉത്തരവ് നടപ്പാക്കുന്നതിന് ബത്തേരി മുനിസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.