kunnamangalam-news
ഇങ്ങനെയും ചിലർ എന്ന ഹ്രസ്വചിത്രത്തിൽ നിന്ന്

കുന്ദമംഗലം: യുവാക്കളുടെ കൂട്ടായ്മയിലൂടെ പിറന്ന 'ഇങ്ങനെയും ചിലർ" എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാവുന്നു. കോവിഡിനെ ചെറുക്കാൻ ആരോഗ്യ പ്രവർത്തകരും പൊലീസും കഠിനപ്രയത്നം ചെയ്യുമ്പോൾ, ലോക്ഡൗണിൽ തിന്നും കുടിച്ചും വ്യാജവാറ്റിനെക്കുറിച്ച് ചർച്ചചെയ്തും സമയം തള്ളുന്ന യുവതലമുറയെക്കുറിച്ചുള്ളതാണ് ഹ്രസ്വചിത്രം .

കുന്ദമംഗലം സ്വദേശി ചാലിൽഷനോജ് തിരക്കഥയും സംവിധാനവും നിർവഹിച്ച പത്ത് മിനിട്ട് ദൈർഘ്യമുള്ള ഹ്രസ്വചിത്രം സോഷ്യൽമീഡിയയിൽ വൈറലാർണ്. ശ്രീനിവാസൻ, ചുനക്കരബാബു, സുബാഷ്,നിതിൻ, പ്രവീൺ, ധന്യേഷ്, ജിലു, ഗിതേഷ്, അംജിത്, സഗീഷ് എന്നിവരാണ് അഭിനേതാക്കൾ.