കോഴിക്കോട്: ലോക്ക് ഡൗൺ കാരണം മറ്റു ജില്ലകളിലെ ഓഫീസുകളിൽ ജോലിയ്ക്ക് ഹാജരാകാനാവാത്ത സർക്കാർ ജീവനക്കാർ ഇന്ന് രാവിലെ പത്ത് മണിക്ക് കളക്ടറേറ്റിൽ ഹാജരാവണമെന്ന് ജില്ലാ കളക്ടർ സാംബശിവ റാവു നിർദ്ദേശിച്ചു. ജീവനക്കാർക്ക് ജില്ലാ ദുരന്ത നിവാരണ സെക്ഷനിൽ നിന്നു ഡ്യൂട്ടി സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകും. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ജോലികളായിരിക്കും. ഏർപ്പെടണമെന്ന് നൽകി.

എല്ലാ സർക്കാർ ഓഫീസുകളിലും അൻപത് ശതമാനം ജീവനക്കാർ ഹാജരാകണം. ഇതിന് ആവശ്യമായ ക്രമീകരണങ്ങൾ ഓഫീസ് മേധാവി ഏർപ്പെടുത്തണം. ശേഷിക്കുന്ന ജീവനക്കാർ വീട്ടിലിരുന്ന് ഔദ്യോഗിക കാര്യങ്ങൾ ചെയ്യണം. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് പുതിയ മാർഗനിർദ്ദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ച സാഹചര്യത്തിലാണ് നടപടി.