കോഴിക്കോട്: അടച്ചിടൽ വേളയിൽ കൂടുതൽ സമയം കണ്ടെത്താൻ കഴിയുമ്പോൾ ഡിസൈനർ കൂടിയായ പ്രജിന കമനീയ കലാരൂപങ്ങളുടെ പരമ്പര തീർക്കുകയാണ്. കളർ പേപ്പർ മുതൽ പ്ലാസ്റ്റിക് കൂടുകൾ വരെ കലാസൃഷ്ടികൾക്ക് മാധ്യമമാവുന്നുണ്ട്.
ആകർഷകമായ പുഷ്പങ്ങളും പക്ഷിരൂപങ്ങളും വാൾ ഹാംഗിംഗുകളുമെല്ലാം ഈ കലാകാരിയുടെ കരവിരുതിൽ വിരിഞ്ഞിരിക്കുകയാണ്. കളർ പേപ്പറിലാണ് കലാസൃഷ്ടികൾ ഏറെയും. സി ഡി, കുപ്പി തുടങ്ങിയവ പ്രയോജനപ്പെടുത്തിയുള്ള സൃഷ്ടികളും കുറവല്ല. വീട്ടിലിരുന്ന് തന്നെ ഡിസൈൻ വർക്കുകൾ ഏറ്റെടുക്കുന്നുമുണ്ട്.
കക്കോടി പൂവത്തൂർ സ്വദേശിയാണ് പ്രജിന. ഭർത്താവ് ജനുലാൽ. ആറു വയസുകാരി ദുർഗ ഏക മകൾ.