മുക്കം: കൊവിഡിന്റെ പശ്ചാത്തലത്തിൽ മുക്കം സർവീസ് സഹകരണ ബാങ്ക് കർഷകർക്ക് കുറഞ്ഞ പലിശ നിരക്കിൽ പ്രത്യേക കാർഷിക വായ്പാ പദ്ധതി ആരംഭിച്ചു. പ്രസിഡന്റ് പി.ടി.ബാലൻ ഉദ്ഘാടനം ചെയ്തു. ഡയറക്ടർമാരായ എ.എം.അബ്ദുള്ള, ഒ.കെ.ബൈജു, സെക്രട്ടറി ഇൻ ചാർജ് ബദർ ഉസ്മാൻ, കെ.ജോഷി തോമസ്, പി.കെ.സുമേഷ് കുമാർ, ആശ എസ് ആനന്ദ് എന്നിവർ സംബന്ധിച്ചു.