t
അതിജീവനം സമഗ്രകാർഷിക പദ്ധതിയുടെ ഉദ്ഘാടനം കരനെൽവിത്ത് വിതച്ച് മന്ത്രി ടി.പി .രാമകൃഷ്ണൻ നിർവഹിക്കുന്നു

പേരാമ്പ്ര: സി.പി.എം മേപ്പയൂർ സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'അതിജീവനം' സമഗ്ര കാർഷിക പദ്ധതിയ്ക്ക് കോങ്കോട്ട് മുക്കിൽ തുടക്കമായി. മന്ത്രി ടി.പി.രാമകൃഷ്ണൻ കരനെൽവിത്ത് വിതച്ച് ഉദ്ഘാടനം നിർവഹിച്ചു. ലോക്കൽ സെക്രട്ടറി കെ.രാജീവൻ ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ കുഞ്ഞിരാമൻ, മേപ്പയൂർ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.റീന എന്നിവർ സംബന്ധിച്ചു.

കരനെൽ, ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞൾ, വാഴ, മരച്ചീനി തുടങ്ങിയവ കൃഷി ചെയ്യുന്നുണ്ട്. 64 കാർഷിക ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണിത്. വീടുകളിൽ മത്സ്യകൃഷി ചെയ്യാനുള്ള പരിശീലനവും നൽകി വരുന്നു.