കുറ്റ്യാടി: കുറ്റ്യാടി മണ്ഡലത്തിൽ 83 കോളനികളിലെ രണ്ടായിരത്തോളം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു. കുറ്റ്യാടി എം.എൽ.എയുടെ ആർദ്രം കാരുണ്യ പദ്ധതിയുടെ ഭാഗമായാണ് കിറ്റ് വിതരണം ചെയ്തത്. കോളനികളിലെ ദുരിതം അനുഭവിക്കുന്നവർക്ക് ഓണക്കിറ്റ്, വിദ്യാർത്ഥികൾക്ക് സ്റ്റഡി കിറ്റ്, രോഗികൾക്ക് മരുന്ന് എന്നിവ എം.എൽ.എയുടെ ആർദ്രം പദ്ധതിയിലൂടെ വിതരണം ചെയ്തിട്ടുണ്ട്. പച്ചക്കറി കിറ്റുകളുടെ വിതരണം പാറക്കൽ അബ്ദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. അമ്മാരപ്പള്ളി കുഞ്ഞിശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. വി.എം.ചന്ദ്രൻ, നൊച്ചാട്ട് കുഞ്ഞബ്ദുള്ള, അഡ്വ.പ്രമോദ് കക്കട്ടിൽ, പി.എം.അബൂബക്കർ മാസ്റ്റർ, കെ.ടി.അബ്ദുറഹിമാൻ, ചുണ്ടയിൽ മൊയ്തു ഹാജി, സി.പി. വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു.