താമരശ്ശേരി: കൊവിഡിനെ പ്രതിരോധിക്കാൻ മാസങ്ങളായി ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് വിവേചനമില്ലാതെ ഇൻസെന്റീവ് അനുവദിക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ദേശീയ ആരോഗ്യ ദൗത്യത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഇൻസെന്റീവ് അനുവദിച്ച സാഹചര്യത്തിൽ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന മുഴുവൻ ജീവനക്കാർക്കും ഇൻസെന്റീവ് അനുവദിക്കണം. കൊവിഡ് -19 പ്രതിരോധ രംഗത്തെ ആരോഗ്യ വകുപ്പ് ജീവനക്കാരോടുള്ള അവഗണനയ്ക്കെതിരെ എൻ.ജി.ഒ അസോസിയേഷൻ താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് മുമ്പിൽ സംഘടിപ്പിച്ച കണ്ണ് തുറപ്പിക്കൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡന്റ് കെ.ഫവാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി പി.കെ.സുനിൽകുമാർ, കെ.സി.ബഷീർ, കെ.ബിന്ദു, ബീന ജോസഫ് എന്നിവർ സംബന്ധിച്ചു.