 ലേഡി ഡോക്ടർ കർണാടക സ്വദേശി

കോഴിക്കോട്: താമരശ്ശേരിയ്ക്കടുത്ത് ഈങ്ങാപ്പുഴയിലുള്ള സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിന് കൊവിഡ് സ്ഥിരീകരിച്ചു. കർണാടക സ്വദേശിയായ ലേഡി ഡോക്ടർ മേയ് 5 വരെ ഇവിടെയുണ്ടായിരുന്നു. അവിടെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയവെ പതിമൂന്നാം ദിവസമാണ് രോഗബാധ കണ്ടെത്തിയത്. വിവരമറിഞ്ഞയുടനെ ഇവിടെ ഇവരുമായി സമ്പർക്കത്തിലുണ്ടായിരുന്ന പത്ത് പേരെ നിരീക്ഷണത്തിലാക്കി. ഇതിൽ നാലു പേർ ഗർഭിണികളാണ്. മറ്റു ആറു പേർ ആശുപത്രി ജീവനക്കാരും.

കാറിൽ ഭർത്താവിനൊപ്പമാണ് ഡോക്ടർ നാട്ടിലേക്ക് തിരിച്ചത്. എങ്ങനെ രോഗം ബാധിച്ചുവെന്ന് വ്യക്തമായിട്ടില്ല.