കോഴിക്കോട്: ദർശനം ഹരിത ഗ്രൂപ്പ് കൃഷി ചെയ്ത ജൈവ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി. കൃഷി വകുപ്പിന്റെ സബ്‌സിഡിയോടെ 50 സെന്റ് സ്ഥലത്താണ് പച്ചക്കറി കൃഷി നടത്തിയത്.
21 കിലോ വെണ്ട, ഏഴ് കിലോ ചീര, 16 കിലോ പയർ, ഒമ്പത് കിലോ വഴുതിന, 11 കിലോ പച്ചമുളക് എന്നിവ ലഭിച്ചു. ഗ്രാമിക, സെൻട്രൽ വിരിപ്പിൽ, കനാൽ വ്യൂ എന്നീ റെസിഡൻസ് അസോസിയേഷനുകളിലെ 17 അംഗ കൃഷി ഗ്രൂപ്പുകളുടെ നേതൃത്വത്തിലായിരുന്നു പച്ചക്കറി കൃഷി. കാളാണ്ടിതാഴം ദർശനം വായനശാലയ്ക്ക് സമീപം കൃഷി അസിസ്റ്റന്റ് ഡയറക്ടർ എസ്. സപ്ന ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ പി.കെ.ശാലിനി അദ്ധ്യക്ഷത വഹിച്ചു. എം.എ. ജോൺസൺ, വിഷ്ണു നമ്പൂതിരി, ഡോ.കെ.ജി. പ്രവീൺ, കെ.പി.ജഗന്നാഥൻ, എം.സുധീർ, കെ.രമേശൻ, പി.ടി.സന്തോഷ് കുമാർ, എം.പി.റിജിൽ കുമാർ, ബെന്നി അലക്‌സാണ്ടർ തുടങ്ങിയവർ പങ്കെടുത്തു. കെ.ടി. റഹീന റിപ്പോർട്ട് അവതരിപ്പിച്ചു. ഉദ്ഘാടന ദിനത്തിൽ സാമൂഹിക അകലം പാലിച്ച് പങ്കെടുത്ത മുഴുവൻ കർഷകർക്കും സൗജന്യമായി പച്ചക്കറി വിതരണം ചെയ്തു.