കൽപ്പറ്റ: കാർഷിക വിളകൾക്ക് നാശം വിതയ്ക്കുന്ന വെട്ടുക്കിളി ശല്യം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കാപ്പി കർഷകർ ജാഗ്രത പുലർത്തണമെന്ന് കോഫീ ബോർഡ് അറിയിച്ചു.
പച്ചത്തുള്ളൻ എന്നു വിളിക്കുന്ന വെട്ടുക്കിളി ലാർവ ഘട്ടത്തിൽ കളകളിലും കാപ്പിച്ചെടികളിലും കൂട്ടംകൂട്ടമായാണ് കാണപ്പെടുന്നത്. അതിനാൽ പൂർണ്ണ വളർച്ച എത്തും മുമ്പ് അവയെ കൂട്ടമായി നശിപ്പിക്കാൻ എളുപ്പമാണ്.
നിയന്ത്രണ മാർഗങ്ങൾ:
കീടത്തിന്റെ ലാർവ ശ്രദ്ധയിൽപെട്ടാൽ വല കൊണ്ടോ മറ്റോ ശേഖരിച്ച് കത്തിച്ചോ കീടനാശിനിയിൽ മുക്കിയോ നശിപ്പിക്കണം.
ലാർവ പൂർണ വളർച്ചയെത്തിയാൽ കീടനിയന്ത്രണം പ്രയാസമാവും. കീടങ്ങൾ പറന്നുപോകുകയും കൂടുതൽ സ്ഥലങ്ങളിൽ വ്യാപിക്കുകയുന ചെയ്യും.
അത്യാവശ്യമെങ്കിൽ ക്വിനാൽഫോസ് 25ഇസി 2 മി.ലി ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് കാപ്പിച്ചെടിയുടെയും കളകളുടെയും മുകളിൽ തളിക്കുന്നത് കീടത്തിന്റെ വ്യാപനം കുറയ്ക്കും.
ആഫ്രിക്കൻ ഒച്ചിനെ പോലെ വെട്ടുക്കിളിയെയും ശേഖരിച്ചു നശിപ്പിക്കുന്നതിലൂടെ നിയന്തിക്കാൻ സാധിക്കും.
കൂടുതൽ വിവരങ്ങൾക്ക് കേന്ദ്ര കാപ്പി ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരുടെ 8940010059, 9958324261 നമ്പരുകളിൽ വിളിക്കാവുന്നതാണ്.