lockel-must
രാമനാട്ടുകര ബസ്‌സ്റ്റാൻഡിൽ നിർത്തിയിട്ട കാറുകൾ

രാമനാട്ടുകര: ലോക്ക് ഡൗൺ ഇളവിൽ കടകൾ തുറന്നതോടെ രാമനാട്ടുകര ബസ്‌സ്റ്റാൻഡ് കാർ സ്റ്റാൻഡായി മാറി. ബസ്‌സ്റ്റാൻഡ് ബിൽഡിംഗിലെ വ്യാപാരികളും നടത്തിപ്പുകാരും കാറുകൾ നിർത്തിയിടാൻ ബസ്‌സ്റ്റാൻഡാണ് ഉപയോഗിക്കുന്നത്. രണ്ടു മാസത്തിലേറെയായി ബസുകൾ ഒഴിഞ്ഞ സ്റ്റാൻഡിൽ ഇന്നലെ രാവിലെ മുതൽ കെ.എസ്.ആർ.ടി.സി എത്തിതുടങ്ങി. ബസ്‌സ്റ്റാൻഡിലെ മിക്കവാറും കടകൾ കഴിഞ്ഞ ദിവസം മുതൽ പ്രവർത്തിച്ചു തുടങ്ങിയിരുന്നു.