മാനന്തവാടി: കൊറോണ വൈറസ് ഭീഷണി നിലനിൽക്കുന്ന സാഹ ചര്യത്തിൽ അടച്ച മദ്യഷാപ്പുകളും ബാറുകളും തുറക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ആരോപിച്ച് മദ്യ വിരുദ്ധ സമരനേതാക്കൾ പയ്യമ്പള്ളി കോളനിയിൽ നിൽപ്പ് സമരം നടത്തി. വയനാട്ടിൽ കൊവിഡ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ മദ്യം ലഭ്യമായാൽ എല്ലാ നിയന്ത്രണങ്ങളും അട്ടിമറിക്കപ്പെടുമെന്ന് നേതാക്കൾ പറഞ്ഞു. നിൽപ്പ് സമരത്തിന് സരോജിനി, മാലിനി, രജനി, വെള്ള സിദ്ധൻ എന്നിവർ നേതൃത്വം നൽകി. മാക്കമ്മ സ്വാഗതവും ചിട്ടാങ്കിയമ്മ നന്ദിയും പറഞ്ഞു.