പേരാമ്പ്ര: കൂത്താളി ജില്ലാ കൃഷി ഫാമിൽ പത്തു വർഷത്തോളം ജോലി ചെയ്തുവന്ന 68 കാഷ്വൽ തൊഴിലാളികൾക്ക് തൊഴിൽ നിഷേധിച്ചതിനെതിരെ കേരള സ്റ്റേറ്റ് ഗവ:ഫാം വർകേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ തൊഴിലാളികൾ സമരം നടത്തി.

സർക്കാർ ഉത്തരവുണ്ടായിട്ടും കൊവിഡ് കാലത്ത് കാഷ്വൽ തൊഴിലാളികൾക്ക് ജോലി നിഷേധിക്കുന്ന ഫാം അധികൃതരുടെ നിലപാടിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് സമരം ഉദ്ഘാടനം ചെയ്ത യൂണിയൻ നേതാവ് പള്ളുരുത്തി ജോസഫ് പറഞ്ഞു. അതിജീവന മാർഗമായ കൃഷിയ്ക്ക് ആവശ്യമായ പച്ചക്കറി വിത്തുകളും ഫലവൃക്ഷ തൈകളും ഉത്പാദിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.