കുന്ദമംഗലം: കുന്ദമംഗലം നിയോജകമണ്ഡലത്തിൽ പുനരുദ്ധാരണ പ്രവൃത്തി ബാക്കിയുള്ള
പൊതുമരാമത്ത് റോഡുകളുടെ അ​റ്റകു​റ്റപ്പണികൾക്കും കലുങ്കുകളും കാനകളും
നിർമ്മിക്കുന്നതിനും 83 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിതായി പി.ടി.എ
റഹീം എം.എൽ.എ അറിയിച്ചു.
പടനിലം കളരിക്കണ്ടി റോഡ് റീടാറിംഗ് (25 ലക്ഷം)​, കുന്ദമംഗലം പെരിങ്ങളം
റോഡ് പുനരുദ്ധാരണം (5 ലക്ഷം)​, ഈസ്​റ്റ് മലയമ്മ ടൗണിൽ ഡ്രൈനേജ് നിർമ്മാണം
(10 ലക്ഷം)​, പണ്ടാരപറമ്പ് പന്തീർപ്പാടം റോഡിൽ കൾവർട്ടും ഡ്രൈനേജും (18 ലക്ഷം)​, പഴയ
മാവൂർ റോഡിൽ ആനക്കുഴിക്കര കൾവർട്ട് നിർമ്മാണം (20 ലക്ഷം)​, മാങ്കാവ്
കണ്ണിപറമ്പ് റോഡിൽ ചെറൂപ്പ ഭാഗം സംരക്ഷണം (5 ലക്ഷം)​ എന്നീ പ്രവൃത്തികൾക്കാണ്
ഭരണാനുമതി.