news
അവശ്യവസ്തുക്കൾ വീടുകളിലെത്തിക്കുന്ന പ്രവർത്തനത്തിന് കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എൻ.ബാലകൃഷ്ണൻ തുടക്കം കുറിക്കുന്നു.

കുറ്റ്യാടി: കൊവിഡ് കാലത്ത് കുറ്റ്യാടിയിലെ ഈ ചെറുപ്പക്കാരുടെ സേവനം മാതൃകയാക്കാം. റംസാൻ നാളുകളിലും തുടർന്നും കുറ്റ്യാടി ടൗണിന് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ അവശ്യവസ്തുക്കൾ വീടുകളിൽ എത്തിക്കാൻ സന്നദ്ധരായിരിക്കുകയാണ് പത്തംഗസംഘം. കുറിപ്പടി നൽകിയാൽ സാധനങ്ങൾ വീട്ടിലെത്തിക്കും.
പണം സാധനങ്ങൾ കിട്ടിയാൽ മതി. ഗുണമേന്മയും വിലക്കുറവുമുള്ള പഴവർഗങ്ങൾ, പാൽ, പച്ചക്കറി, മാംസം, മത്സ്യം, ബേക്കറി വസ്തുക്കൾ ഉൾപ്പെടെയാണ് വീട്ടിലെത്തിക്കുക. ടൗണിന് സമീപത്തെ അറുന്നുറോളം വീടുകളിലായിരിക്കും ആദ്യഘട്ടത്തിൽ ഇവരുടെ സേവനം. തുടക്കമെന്ന നിലയിൽ നൂറോളം വീടുകളിൽ സാധനങ്ങൾ എത്തിച്ചു കഴിഞ്ഞു. ലോക്ക് ഡൗൺ ഇളവിൽ ടൗണിലെ തിരക്കു കുറച്ച് സാമൂഹ്യ അകലം പാലിക്കുകയെന്ന സന്ദേശമാണ് ഇത്തരമൊരു ഉദ്യമത്തിലൂടെ ഇവർ നൽകുന്നത്.