വടകര: കൊവിഡ്-19 അതിജീവനത്തിന്റെ ഭാഗമായി ഏറാമല സർവീസ് സഹ.ബാങ്ക് കർഷകർക്ക് മേയ് 31 വരെ 2 കോടി രൂപ വായ്പ നൽകും. കാർഷിക വായ്പകൾ 6.8 ശതമാനം പലിശ നിരക്കിൽ സ്‌പെഷ്യൽ ലിക്വിഡിറ്റി ഫെസിലിറ്റി സ്‌കീം പ്രകാരം സ്വർണ്ണ പണ്ട പണയത്തിൻമേലും മറ്റ് വായ്പയായും നൽകുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. വായ്പാ വിതരണോദ്ഘാടനം ബാങ്ക് ചെയർമാൻ മനയത്ത് ചന്ദ്രൻ നിർവഹിച്ചു. ജനറൽ മാനേജർ ടി.കെ.വിനോദൻ, എം.കെ.വിജയൻ, ഒ.കെ.നന്ദകുമാർ, ടി.എൻ പ്രകാശൻ എന്നിവർ സംബന്ധിച്ചു.