mp

പയ്യോളി: ലോക്ക് ഡൗണിനെ തുടർന്ന് പ്രതിസന്ധിയിലായ വ്യാപാരികൾക്ക് ആശ്വാസമായി പലിശരഹിത വായ്പയുമായി കോഴിക്കോട് ജില്ലാ ഫാർമേഴ്സ് വെൽഫെയർ കോ-ഓപ്പററ്റീവ് സൊസൈറ്റി. മൂന്ന് മാസത്തേക്ക് സ്വർണപ്പണയ വായ്പയായി 25,000 രൂപയാണ് നൽകുന്നത്.

പലിശരഹിത വായ്പയുടെ ഉദ്ഘാടനം കെ.മുരളീധരൻ എം.പി നിർവഹിച്ചു. ചടങ്ങിൽ ബാങ്ക് വൈസ് പ്രസിഡന്റ് കെ.ടി.വിനോദൻ അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് മാണിയോത്ത് മൂസ, കെ.പി.റാണാ പ്രതാപ്, എം.ഫൈസൽ തുടങ്ങിയവർ സംസാരിച്ചു. ഡയരക്ടർ പി.സി.ഷീബ സ്വാഗതവും സെക്രട്ടറി പ്രവീൺലാൽ നന്ദിയും പറഞ്ഞു.