കോവൂർ: ശ്രീ ശ്രീ രവിശങ്കർ വിദ്യാമന്ദിരത്തിൽ പുതിയ അദ്ധ്യയന വർഷത്തേക്കുള്ള ഓൺലൈൻ പ്രവേശനം ആരംഭിച്ചു. http://ekovoorssrvm.org/register എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം. കൊവിഡ് പശ്ചാത്തലത്തിൽ ഫെഡിന എന്ന വിവിധോദ്ദേശ ഓൺലൈൻ ക്ലാസ് റൂം സംവിധാനങ്ങളാണ് സജ്ജമാക്കുന്നത്. കുട്ടികളുടെ പ്രോജക്ട് വർക്കുകൾ, ഹാജർ, പരീക്ഷ , ഫീസ്, കൗൺസലിംഗ് എന്നിവയെല്ലാം ഒരു കുടക്കീഴിൽ വരുന്ന സോഫ്ട്‌വെയറാണ് ഫെഡിന എന്ന് പ്രിൻസിപ്പാൾ വിദ്യ.ടി.കെ അറിയിച്ചു. പൊതുജനങ്ങൾക്കായി ഓൺലൈൺ കൗൺസലിംഗ് സംവിധാനം 8078000011എന്ന വാട്സ് ആപ്പ് നമ്പറിൽ കോവൂർ ശ്രീ ശ്രീ രവിശങ്കർ വിദ്യാമന്ദിരത്തിൽ തയ്യാറായിരിക്കുന്നു. രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, അദ്ധ്യാപകർ എന്നിവർക്ക് ഇതിൽ രജിസ്റ്റർ ചെയ്യാം. സേവനം സൗജന്യമായിരിക്കും.