ch
മുഹമ്മദ് നൈബിൽ സി.എച്ച് സെന്ററിനുള്ള തുക കുരുവട്ടൂർ പഞ്ചായത്ത് മുസ്ലീം ലീഗ് ട്രഷറർ എം.ടി.കുഞ്ഞിമൊയ്തീൻ കുട്ടിക്ക് കൈമാറുന്നു

കുരുവട്ടൂർ: പഠന പ്രവർത്തനങ്ങൾക്കും വിനോദയാത്രയ്ക്കും കരുതിവെച്ച സമ്പാദ്യം സി.എച്ച് സെന്ററിന് നൽകി നാലാം ക്ലാസുകാരൻ. കാരന്തൂർ മർകസ് സ്‌കൂളിലെ കോണോട്ട് പൊറ്റമ്മൽ അബ്ദുൽ ലത്തീഫിന്റെ മകൻ മുഹമ്മദ് നൈബാണ് കോഴിക്കോട് സി.എച്ച് സെന്ററിന് തുക കൈമാറി മാതൃകയായത്. പിതാവിൽ നിന്നും ബന്ധുക്കളിൽ നിന്നും ശേഖരിച്ച നാണയത്തുട്ടുകൾ ജീവകാരുണ്യ പ്രവർത്തനത്തിന് നൽകണമെന്ന ആഗ്രഹം പ്രാദേശിക ലീഗ് പ്രവർത്തകരെ അറിയിക്കുകയായിരുന്നു.
കുരുവട്ടൂർ പഞ്ചായത്ത് മുസ്ലീം ലീഗ് ട്രഷറർ എം.ടി.കുഞ്ഞിമൊയ്തീൻ കുട്ടി തുക ഏറ്റുവാങ്ങി. ടി.സി. കോയമോൻ, കെ.കെ.സമീർ, മുഹമ്മദ് കുറ്റിയിൽ, ലബീബ തുടങ്ങിയവർ സംബന്ധിച്ചു.