കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിന് ഡി.വൈ .എഫ്.ഐ ആവിഷ്‌കരിച്ച റീസൈക്കിൾ കേരളയിലേക്ക് സിനിമാ നടൻ ജോയ് മാത്യു വായിച്ചു തീർന്ന പത്രങ്ങളും മാസികകളും കൈമാറി. ഡി.വൈ.എഫ്.എെ ജില്ലാ സെക്രട്ടറി വി. വസീഫ് ഏറ്റുവാങ്ങി. ജില്ലാ പ്രസിഡന്റ് എൽ.ജി.ലിജീഷ്, ടൗൺ ബ്ലോക്ക് സെക്രട്ടറി പി.അരുൺ, ചേവായൂർ മേഖലാ പ്രസിഡന്റ് എം.സി.ബിനേഷ് എന്നിവർ പങ്കെടുത്തു.