പയ്യോളി: ലോക്ക് ഡൗൺ കാലത്ത് കൊതുക് നിവാരണ യജ്ഞവുമായി മന്തരത്തൂർ ആരോഗ്യ കുടുംബക്ഷേമ ഉപകേന്ദ്രം. ദേശീയ ഡെങ്കി ദിനാചരണത്തിന്റെ ഭാഗമായി മന്തരത്തൂരിലെ 4, 5,9 വാർഡുകളിലെ തിരഞ്ഞെടുത്ത കുടുംബശ്രീ യൂണിറ്റുകളെ ഉൾപ്പെടുത്തി വീടുകളിൽ ശുചിത്വ മത്സരം നടത്തി. ജെ.എച്ച്.ഐ വി.എസ്. റെജി, ജെ.എച്ച്. ഐ ആശ ജി നായർ, വാർഡ് മെമ്പർമാരായ ശ്രീമതി, സിന്ധു ,ഷൈമ ഒതേന പുരി, ഷഹബത്ത് ജൂന, ആശ വർക്കർമാരായ ഷീജ, ശ്രീജ, ബീന, രാധ, സുധ എന്നിവർ നേതൃത്വം നൽകി. അദ്ധ്യാപകരായ വിജയൻ, കുഞ്ഞമ്മദ്, നാരായണൻ, പ്രദീപൻ, മുഹമ്മദ് ഷമീർ, അബ്ദുൾ റഹീം എന്നിവർ വിധികർത്താക്കളായി. വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരവും നടത്തി. സാമൂഹിക അകലം പാലിച്ച് ആറ് സ്ഥലങ്ങളിലായാണ് മത്സരം നടത്തിയത്. ശുചിത്വ- ക്വിസ് മത്സര വിജയികൾക്ക് വാർഡ് മെമ്പർമാരായ ഷൈമ ഒതേന പുരി, ഷഹബത്ത് ജൂന, ഡോ.നീതു, ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവർ സമ്മാനം നൽകി.