bike
പേരാമ്പ്ര ഹൈസ്‌ക്കൂൾ റോഡിൽ ബൈക്ക് കാറിലിടിച്ചുണ്ടായ അപകടം

പേരാമ്പ്ര: ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. പേരാമ്പ്ര ഹൈസ്‌കൂൾ റോഡിൽ ശിശുമന്ദിരം റോഡ് ജംഗ്ഷന് സമീപം ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ ബൈക്ക് യാത്രികൻ എരവട്ടൂർ ചെറിയാണ്ടിയിൽ ബൈജുവിനെ (37) പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.