മുക്കം: ചെറുവാടി കടവിൽ നിന്ന് അനധികൃത മണൽ കടത്തുന്നതിനിടെ പൊലീസിനെ കണ്ട് മണൽ ലോറി ഉപേക്ഷിച്ചു രക്ഷപ്പെട്ട പ്രതിയെക്കുറിച്ച് സൂചന. ഇയാളെ പിടികൂടാൻ ബന്ധുവീടുകളിലും മറ്റും പൊലീസ് തിരച്ചിൽ നടത്തി. അതെസമയം പ്രതി ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകിയതായും അറിയുന്നു. പ്രതിക്കായുള്ള തിരച്ചിലിനിടെ കൊടിയത്തൂർ പൊയിലിലെ വീട്ടിൽ നിന്ന് അനധികൃത മണൽ ശേഖരം പൊലീസ് കണ്ടെത്തി. വീട്ടുകാരനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുക്കം സി.ഐ ബി.കെ.സിജു അറിയിച്ചു.