sndp
വടകര ഗുരുമന്ദിരവും പരിസരവും ഫയർ ആൻഡ് റസ്ക്യു വിഭാഗം അണുവിമുക്തമാക്കുന്നു. യൂണിയൻ സെക്രട്ടറി പി.എം.രവീന്ദ്രൻ സമീപം .

വടകര: ലോക്ക് ഡൗൺ കാരണം രണ്ടു മാസത്തോളം അടച്ചിടേണ്ടി വന്ന എസ്.എൻ.ഡി.പി യോഗം വടകര യൂണിയൻ ഗുരുമന്ദിരം ഓഫീസ് ഇന്ന് പ്രവർത്തനമാരംഭിക്കും. ഇതിന്റെ മുന്നോടിയായി യൂണിയൻ സെക്രട്ടറി പി.എം രവീന്ദ്രന്റെ അഭ്യർത്ഥനപ്രകാരം വടകര ഫയർ ആൻഡ് റസ്ക്യൂ സീനിയർ ഫയർ ഓഫീസർ ഐ.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ ഓഫീസും പരിസരവും അണുവിമുക്തമാക്കി. യൂണിയൻ വൈസ് പ്രസിഡന്റ് എം.എം ദാമോദരൻ, ഡയരക്ടർ ബോർഡ് മെമ്പർ കെ.ടി ഹരിമോഹൻ, സൈബർ സേന കേന്ദ്രസമിതി അംഗം ജയേഷ് വടകര, മേപ്പയിൽ ശാഖ സെക്രട്ടറി ദിനേഷ് അക്കംമഠത്തിൽ, ടി.രജീഷ് എന്നിവരുമുണ്ടായിരുന്നു.