തിരുവമ്പാടി: തിരുവമ്പാടി റോട്ടറി ക്ലബ്ബ് പൊലീസ് സ്റ്റേഷനിലും ഫാമിലി ഹെൽത്ത് സെന്ററിലും കൂടരഞ്ഞി ഹെൽത്ത് സെന്ററിലുമായി 1000 മാസ്കുകൾ വിതരണം ചെയ്തു. സ്റ്റേഷൻ ഹൗസ് ഓഫീസർ ഷാജു ജോസഫ്, എസ്.ഐ ജോയി, തിരുവമ്പാടി എഫ്. എച്ച്.സി.മെഡിക്കൽ ഓഫീസർ സിൽവിയ,ഹെൽത്ത് ഇൻസ്‌പെക്ടർ അബ്ദുറഹ്‌മാൻ, കൂടരഞ്ഞി പി. എച്ച്.സി. മെഡിക്കൽ ഓഫീസർ ഡോ.ശരണ്യ, ഹെൽത്ത് ഇൻസ്‌പെക്ടർ ജോൺസൻ ജോർജ്, റോട്ടറി ക്ലബ്ബ് സെക്രട്ടറി നിധിൻ ജോയ്, പി.ആർ.ഒ കെ.ടി. ജോർജ്, അംഗങ്ങളായ ഡോ.സന്തോഷ് സ്കറിയ, ഡോ.ബെസ്റ്റി ജോസ്, സാജു വർഗീസ് , ജയേഷ് സ്രാമ്പിക്കൽ, ജോസ് ജേക്കബ് എന്നിവർ പങ്കെടുത്തു.