ബേപ്പൂർ: എസ്.എൻ.ഡി.പി യോഗം ബേപ്പൂർ യൂണിയനിലെ ശാഖകൾക്കുള്ള മാസ്ക് വിതരണം ഫറോക്ക് ശാഖ ഗുരുമന്ദിരത്തിൽ നടന്നു. ശാഖ സെക്രട്ടറി ടി.ഷൺമുഖന് നൽകി യൂണിയൻ പ്രസിഡന്റ് ഷാജു ചമ്മിനി ഉദ്ഘാടനം ചെയ്തു. മീഞ്ചന്ത മേഖലയ്ക്കുള്ള വിതരണം യൂണിയൻ വൈസ് പ്രസിഡന്റ് ശശിധരൻ പയ്യാനക്കലും പന്തീരങ്കാവ് മേഖലയിലേക്ക് ബോർഡ് മെമ്പർ സുനിൽ കുമാർ പുത്തൂർ മടവും കടലുണ്ടി മേഖലയിലേക്ക് കൗൺസിലർ സതീഷ് കുമാർ അയനിക്കാടും, ഫറോക്ക് മേഖലയിലേക്ക് കൗൺസിലർ ഉണ്ണികൃഷ്ണൻ കരിപ്പാലിയും നിർവഹിച്ചു. ഫറോക്ക് ശാഖ പ്രസിഡന്റ് പെരുന്തൊടി രാധാകൃഷ്ണൻ പ്രസംഗിച്ചു.ശശിധരൻ പയ്യാനക്കൽ നന്ദി പറഞ്ഞു.