കോഴിക്കോട്: മൂന്നു മുതൽ ആറു വയസു വരെയുള്ള കുട്ടികളിലെ പോഷകക്കുറവ് പരിഹരിക്കാൻ ലക്ഷ്യമിട്ട് പാകപ്പെടുത്തിയ 'തേനമൃത്" പോഷക ബാറുകൾ ജില്ലകൾ തോറും എത്തുകയായി.

സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് കാർഷിക സർവകലാശാലയുടെ കീഴിലുള്ള വെള്ളാനിക്കര ഹോർട്ടികൾച്ചർ കോളേജിലെ കമ്മ്യൂണിറ്റി സയൻസ് വിഭാഗത്തിന്റെ സഹകരണത്തോടെ വികസിപ്പിച്ചെടുത്തതാണിത്. 'തേനമൃത്" സംസ്ഥാനതല വിതരണത്തിന് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് തുടക്കമിട്ടു കഴിഞ്ഞു. കുട്ടികളിലെ പോഷകാഹാരക്കുറവ് തീർക്കാനായി ആവിഷ്‌കരിച്ച 'സമ്പുഷ്ട കേരളം" പദ്ധതിയുടെ ഭാഗമായാണ് ന്യൂട്രി ബാർ വിതരണം. ജില്ലകൾ തോറും എത്തിക്കാനായി 100 ഗ്രാം വീതമുള്ള 1,15,000 ന്യൂട്രി ബാറുകളാണ് തയ്യാറാക്കുന്നത്. പദ്ധതി എന്തിന്?  പോഷകക്കുറവുള്ള കുട്ടികൾ പലപ്പോഴും സാധാരണ ഭക്ഷണം കഴിക്കാറില്ല  പലതരം ചേരുവകളുള്ള ഭക്ഷണത്തിലേ എല്ലാ പോഷണമൂല്യങ്ങളും ലഭിക്കൂ. 'സ്ത്രീകളിലേയും കുട്ടികളിലേയും പോഷകക്കുറവ് പരിഹരിക്കാൻ വനിതാ ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് 'സമ്പുഷ്ട കേരളം". മാതൃ - ശിശു മരണ നിരക്ക് കേരളത്തിൽ കുറനാണ്. എങ്കിലും ഇനിയും നമുക്ക് മുന്നോട്ട് പോകേണ്ടതുണ്ട്. മരണ നിരക്ക് കുറയുമ്പോഴും കുട്ടികളിൽ പോഷകാഹാരക്കുറവുണ്ട്. അവരെക്കൂടി മുന്നിൽ കണ്ടാണ് പല പദ്ധതികളും ആവിഷ്‌കരിച്ചിരിക്കുന്നത്". - കെ.കെ.ശൈലജ, ശിശുക്ഷേമ വകുപ്പ് മന്ത്രി 'പിഞ്ചുകുട്ടികളുടെ ആരോഗ്യ കാര്യത്തിൽ വലിയ ഇടപെടലുകളാണ് വനിത ശിശു വികസന വകുപ്പ് നടത്തിയിരിക്കുന്നത്. ആരോഗ്യ വകുപ്പുമായി കൈകോർത്ത് നമ്മുടെ കൃഷി, നമ്മുടെ ആരോഗ്യം എന്ന പദ്ധതി നടപ്പിലാക്കി വരികയാണ്. പദ്ധതിയ്ക്ക് എല്ലാവിധ പിന്തുണയുമുണ്ടാകും". - വി.എസ്.സുനിൽകുമാർ, കൃഷി മന്ത്രി പോഷക ബാറിൽ അടങ്ങിയത് നിലക്കടല, എള്ള്, റാഗി ഉൾപ്പെടെ ധാന്യങ്ങളും ശർക്കരയുമായി 11 ചേരുവകൾ