കോഴിക്കോട്: നിപ വൈറസ് ബാധിച്ച രോഗികളെ ശുശ്രൂഷിക്കുന്നതിനിടെ രോഗബാധിതയായി ജീവൻ ബലികൊടുക്കേണ്ടി വന്ന നഴ്‌സ് ലിനിയുടെ രണ്ടാം ചരമവാർഷികം സിറ്റി ജനതാ കാരുണ്യം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്കു ശേഷം ഐക്യദാർഢ്യ പ്രതിജ്ഞയുമെടുത്തു.
ലോകമാകെ കൊവിഡ് ഭീതിയിലാഴ്ന്ന ഇക്കാലത്ത് ലിനിയുടെ സ്മരണകൾ ആരോഗ്യ പ്രവർത്തകർക്കും സാമൂഹികപ്രവർത്തകർക്കും ഊർജം നൽകുന്നതാണെന്ന് ട്രസ്റ്റ് ചെയർമാൻ കെ.വി.സുബ്രഹ്മണ്യൻ പറഞ്ഞു. ലിനിയുടെ സ്മരണാർത്ഥം കോഴിക്കോട്ട് അത്യാധുനിക വൈറോളജി സെന്റർ ആരംഭിക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.
ആസിഫ് കുന്നത്ത്, പി.ടി.ജനാർദ്ദനൻ, കെ.വി.സലീം, എ.കെ.ധർമരാജ്, സതീഷ് പാറന്നൂർ, അഡ്വ. ബിന്ദുകൃഷ്ണ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.