കോഴിക്കോട്: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മാധ്യമം ദിനപത്രം സീനിയർ റിപ്പോർട്ടർ സി.പി.ബിനീഷിനെ കാവുംപൊയിലിൽ തടഞ്ഞുവെച്ച് അക്രമത്തിന് മുതിർന്ന സംഘത്തെ ഉടൻ പിടികൂടണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

പൊലീസ് സംഘം സ്ഥലത്തെത്തിയാണ് ഒരു മണിക്കൂറിനു ശേഷം ആൾക്കൂട്ടത്തിന്റെ പിടിയിൽ നിന്ന് ബിനീഷിനെ മോചിപ്പിച്ചത്. അക്രമികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പൊലീസ് അടിയന്തരനടപടി സ്വീകരിക്കണമെന്ന് യൂണിയൻ ജില്ലാ പ്രസിഡന്റ് എം. ഫിറോസ് ഖാൻ, സെക്രട്ടറി പി.എസ്.രാകേഷ് എന്നിവർ അഭ്യർത്ഥിച്ചു.