rajiv
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ സമഭാവന പ്രതിജ്ഞയെടുക്കുന്നു

കോഴിക്കോട്: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 29ാം രക്തസാക്ഷിത്വ ദിനം വിവിധ പരിപാടികളോടെ ജില്ലയിൽ ആചരിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.സി.സി ഓഫീസിൽ പുഷ്പാർച്ചന നടത്തി. എം.കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി.സിദ്ദിഖ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സക്രട്ടറിമാരായ എൻ.സുബ്രഹ്മണ്യൻ, കെ.പ്രവീൺകുമാർ, അഡ്വ.പി.എം.നിയാസ്, കെ.സി.അബു, ചോലക്കൽ രാജേന്ദ്രൻ, യു.രാജീവൻ മാസ്റ്റർ, ആർ.ഷെഹിൻ, ബിനീഷ് വേങ്ങേരി തുടങ്ങിയവർ പ്രസംഗിച്ചു.

കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമഭാവന ദിനമായി ആചരിച്ചു. ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് അദ്ധ്യക്ഷത വഹിച്ചു .ബ്ലോക്ക് ജനറൽ സെക്രട്ടറി ടി.സുരേഷ് ബാബു പ്രതിജ്ഞ ചൊല്ലി കൊടുത്തു. കെ.പി.അബ്ദുൾ മജീദ്, എസ്.ജെ.സജീവ് കുമാർ, പി.പി.ആലിക്കുട്ടി, പി.പി. ദിനേശൻ, സി.കെ.രാമചന്ദ്രൻ, മംഗലശ്ശേരി ബാലകൃഷ്ണൻ, കെ.പി.കരുണൻ, എ.കെ.വിജീഷ്, പി.പി. ശശികുമാർ, എൻ.കെ.ദാസൻ, വി.ടി.റഫീഖ്, എൻ.സി.യാസർ എന്നിവർ നേതൃത്വം നൽകി.

തിരുവമ്പാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് ബോസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. ടോമി കൊന്നക്കൽ, റോബർട്ട് നെല്ലിക്കത്തെരുവിൽ, ഹനീഫ ആച്ചപ്പറമ്പിൽ , രാമചന്ദ്രൻ കരിമ്പിൽ എന്നിവർ പങ്കെടുത്തു.

കൂത്താളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണം നടത്തി. മോഹൻദാസ് ഓണിയിൽ അദ്ധ്യക്ഷത വഹിച്ചു. ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.
ഇ.ടി.സത്യൻ, രാജൻ കെ പുതിയേടത്ത്, ടി.വി.മുരളി, എൻ.പി.ബാലൻ എന്നിവർ പ്രസംഗിച്ചു.

വടകര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പി.രാഘവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി വി.കെ.അനിൽകുമാർ സദ്ഭാവന പ്രതിജ്ഞ ചൊല്ലി. അശോകൻ ചോമ്പാല, പി.കെ.കോയ, കെ.ഇ.നിക്സൺ, കെ.പി.രവീന്ദ്രൻ, കെ.പി.വിജയൻ, പാമ്പള്ളി ബാലകൃഷ്ണൻ, ഹരിദാസ് മുക്കാളി എന്നിവർ പ്രസംഗിച്ചു.

ചാത്തമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സദ്ഭാവന ദിനമായി ആചരിച്ചു. നായർ കുഴിയിൽ നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് ടി.വേലായുധൻ അരയങ്കോട് അദ്ധ്യക്ഷത വഹിച്ചു. ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. കുന്ദമംഗലം ബ്ലോക്ക് നിർവാഹക സമിതി അംഗം കളരിക്കൽ മുഹമ്മദ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. കുഴിക്കര അബ്ദുറഹിമാൻ, ശിവദാസൻ ബംഗ്ലാവിൽ ,രാജേഷ് കളരിക്കൽ, ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു.

മാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലം കോൺഗ്രസ് ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് വി.എസ്.രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വളപ്പിൽ റസാഖ് സദ്ഭാവന പ്രതിജ്ഞ ചൊല്ലി കൊടുത്തു. എം. ഗോപാലകൃഷ്ണൻ, ഗിരീഷ് കമ്പളഞ്ഞ്, സി.ടി. കൃഷ്ണൻ, സി.മണി എന്നിവർ പങ്കെടുത്തു.

ബാലുശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണത്തിന്റെ ഭാഗമായി മാസ്ക്, സാനിറ്റൈസർ, ഗ്ലൗസ് തുടങ്ങിയവ കെ.പി.സി.സി മെമ്പർ കെ.രാമചന്ദ്രൻ മാസ്റ്റർ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോ.കൃഷ്ണമോഹനന് കൈമാറി. മണ്ഡലം പ്രസിഡന്റ് വി.സി.വിജയൻ, ബ്ലോക്ക് സെക്രട്ടറി എൻ.വി.ബഷീർ, മണ്ഡലം സെക്രട്ടറി സി.വി.ബഷീർ, മനോജ് കുന്നോത്ത്, ശ്രീനാഥ് തുടങ്ങിയവർ പങ്കെടുത്തു.

വേങ്ങേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി തടമ്പാട്ട് താഴം ഗാന്ധി സ്‌ക്വയറിൽ പുഷ്പാർച്ചനയും ഐക്യദാർഢ്യ പ്രതിജ്ഞയും നടത്തി. യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി വിദ്യാബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.ടി.ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ കെ.എം.കുഞ്ഞിക്കോയ, മധുരകണ്ടി ജയകുമാർ, സജിത്ത് വേങ്ങേരി എന്നിവർ പ്രസംഗിച്ചു.