2 പേർക്ക് രോഗലക്ഷണം
കോഴിക്കോട്: സലാലയിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രി കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ എയർ ഇന്ത്യ എക്‌സ്‌പ്രസിൽ എത്തിയത് 180 പ്രവാസികൾ. ഇവരിൽ പാലക്കാട് സ്വദേശികളായ രണ്ടു പേർക്ക് കൊവിഡ് ലക്ഷണങ്ങൾ കണ്ടെത്തി. ഇരുവരെയും മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഹൃദ്രോഗത്തിന് ചികിത്സയിൽ തുടരുന്ന കോഴിക്കോട് സ്വദേശിയെ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വന്നെത്തിയവരിൽ 44 പേർ കോഴിക്കോട്ടുകാരാണ്. കാസർകോട് ഒഴിച്ച് മറ്റു 12 ജില്ലക്കാരായി 128 പേരാണുള്ളത്. മാഹി സ്വദേശികളായി മൂന്നു പേരും തമിഴ്‌നാട്ടിൽ നിന്നുള്ള അഞ്ചു പേരും കൂടിയുണ്ട്.
നാടണഞ്ഞവരിൽ 22 ഗർഭിണികൾ ഉൾപ്പെടും. 65 വയസിന് മുകളിൽ പ്രായമുള്ളവർ 9 പേർ. 10 വയസിനു താഴെയുള്ള കുട്ടികൾ 28 പേരും.
കൊവിഡ് കെയർ
സെന്ററിൽ 96 പേർ
പ്രവാസി കുടുംബങ്ങളിലെ 96 പേരെ കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലാക്കി. കോഴിക്കോട് 22, മലപ്പുറം 8, ആലപ്പുഴ 7, എറണാകുളം 3, കണ്ണൂർ 5, കൊല്ലം 7, കോട്ടയം 4, പാലക്കാട് 15, പത്തനംതിട്ട 2, തിരുവനന്തപുരം 5, തൃശൂർ 12 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. തമിഴ്‌നാട് സ്വദേശികളായ അഞ്ച് പേരും മാഹി സ്വദേശികളിൽ ഒരാളും കൂടിയുണ്ട് കൊവിഡ് സെന്ററിൽ. 81 പേരെ സ്വന്തം വീടുകളിൽ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലാക്കി. കോഴിക്കോട് 21, മലപ്പുറം 13, ആലപ്പുഴ 2, ഇടുക്കി 2, കണ്ണൂർ 10, പാലക്കാട് 19, തിരുവനന്തപുരം 1, തൃശൂർ 9, വയനാട് 2 എന്നിങ്ങനെയാണ് അതിന്റെ കണക്ക്. രണ്ട് മാഹി സ്വദേശികളെയും വീട്ടിലേക്ക് അയച്ചു.

കേരളീയർ 172 പേർ
കോഴിക്കോട് 44
മലപ്പുറം 21
ആലപ്പുഴ 9
എറണാകുളം 3
ഇടുക്കി 2
കണ്ണൂർ 15
കൊല്ലം 7
കോട്ടയം 4
പാലക്കാട് 36
പത്തനംതിട്ട 2
തിരുവനന്തപുരം 6
തൃശൂർ 21
വയനാട് 2