noushad
ലിനി സ്മാരക പുരസ്കാരം നേടിയ കുന്ദമംഗലം സ്വദേശി നൗഷാദ് തെക്കയിലും വടകര സ്വദേശി പി കെ വൃന്ദയും

കോഴിക്കോട്: സിറ്റി ജനത കാരുണ്യം ചാരിറ്റബിൾ ട്രസ്റ്റിന്റെ രണ്ടാമത് ലിനി സ്മാരക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച സാമൂഹ്യപ്രവർത്തകനുള്ള പുരസ്‌കാരത്തിന് കുന്ദമംഗലം സ്വദേശി നൗഷാദ് തെക്കയിലും മികച്ച ആശാ വർക്കർക്കുള്ള പുരസ്‌കാരത്തിന് വടകര സ്വദേശി പി.കെ.വൃന്ദയും അർഹയായി. പതിനായിരം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്. ഡോ.ശിവരാജ്, ആസിഫ് കുന്നത്ത്, ടി.പി. ഭാസ്‌കരൻ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര ജേതാക്കളെ നിർണയിച്ചത്‌.

ഒക്ടോബർ ആദ്യവാരം കോഴിക്കോട്ട് ഒരുക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ കെ.വി.സുബ്രഹ്മണ്യൻ പറഞ്ഞു.

പ്രഥമ ലിനി പുരസ്‌കാരത്തിന് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ഡോ.വി.എസ്. അനൂപാണ് അർഹനായത്.