മാനന്തവാടി: മാനന്തവാടി രൂപത ആദിവാസി കുടുംബങ്ങൾക്കായി ഒരു ലക്ഷത്തോളം മാസ്‌ക്കുകൾ നൽകി. രൂപതയുടെ പ്രവർത്തന
മേഖലയിൽ വരുന്ന വയനാട്, കണ്ണൂർ, മലപ്പുറം, നീലഗിരി ജില്ലകളിലെ എല്ലാ ആദിവാസി കുടുംബങ്ങളിലേക്കും നൽകുന്നതിനായി കെ.സി.വൈ.എം മാതൃവേദിയുടെയും വിവിധ സന്യാസ സഭകളുടെയും സഹകരണത്തോടെയാണ് മാസ്കുകൾ തയാറാക്കിയത്.
മാസ്‌ക്ക് വിതരണത്തിന്റെ ഉദ്ഘാടനം രൂപതാ ബിഷപ് മാർ ജോസ് പൊരുന്നേടം മാനന്തവാടി ട്രൈബൽ സെവലപ്‌മെന്റ് ഓഫിസർ പ്രമോദിന് നൽകി നിർഹിച്ചു. കെസിവൈഎം മാനന്തവാടി രൂപത പ്രസിഡന്റ് ബിബിൻ ചെമ്പക്കര അദ്ധ്യക്ഷത വഹിച്ചു. രൂപത മാതൃവേദി പ്രസിഡന്റ് വിജി ജോർജ്, രൂപത പ്രൊക്കുറേറ്റർ ഫാ. ജിൽസൺ കോക്കണ്ടത്തിൽ, കെസിവൈഎം രൂപത ഡയറക്ടർ ഫാ. അഗസ്റ്റിൻ ചിറക്കത്തോട്ടം, മാത്യവേദി രൂപതാ ഡയറക്ടർ ഫാ.ജോഷി മഞ്ഞക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.
മാസ്‌ക്കുകൾ കെ.സി.വൈ.എം മേഖല സമിതികളുടെ
നേതൃത്വത്തിൽ ട്രൈബൽ ഏക്സ്റ്റൻഷൻ ഓഫിസുകൾ വഴി പട്ടിക വർഗ കുടുംബങ്ങളിൽ എത്തിക്കും.