sangham

കുറ്റ്യാടി: കാർഷിക മേഖലയെ കോർപ്പറേററുകൾക്ക് തീറെഴുതുന്ന കേന്ദ്ര നിലപാടിനെതിരെ കർഷക സംഘം കുന്നുമ്മൽ ഏരിയയിലെ വിവിധ കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്നിൽ പ്രതിഷേധ സമരം നടത്തി. കുറ്റ്യാടി പോസ്റ്റ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ഏരിയാതല സമരത്തിന്റെ ഉദ്ഘാടനം കർഷക സംഘം ജില്ലാ പ്രസിഡന്റ് കെ.പി. കുഞ്ഞമ്മദ് കുട്ടി നിർവഹിച്ചു. പലേരി ചന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. പി. നാണു സ്വാഗതം പറഞ്ഞു. കുണ്ടുതോട് പോസ്റ്റ് ഓഫീസിനു മുന്നിലെ പ്രതിഷേധം പി. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. വി.പി. കൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. സി.ആർ. സുരേഷ് സ്വാഗതം പറഞ്ഞു.