സുൽത്താൻ ബത്തേരി: ലോക് ഡൗണിനെ തുടർന്ന് രണ്ട് മാസത്തിന് ശേഷം ഇന്നലെ ബത്തേരിയിൽ ഒരു സ്വകാര്യ ബസ് നിരത്തിലിറങ്ങി. അതേസമയം കെ.എസ്.ആർ.ടി.സി ഇന്നലെ പതിനാറ് സർവ്വീസുകളാണ് നടത്തിയത്. കെ.എസ്.ആർ.ടി.സി ഇന്നും പതിവ് സർവ്വീസുകൾ തന്നെ തുടരാനാണ് സാധ്യത. സാഹചര്യം അനുകൂലമാകുകയാണങ്കിൽ ഒരു സർവ്വീസ് കരിപ്പൂരിന് വിടും. നിലവിൽ സർവ്വീസ് നടത്തികൊണ്ടിരിക്കുന്ന റൂട്ടിൽ കൂടുതൽ ബസുകൾ ഓടിനുള്ള നീക്കവും നടത്തുന്നുണ്ട്. അതേസമയം സ്വകാര്യ ബസുകൾ മാത്രം സർവ്വീസ് നടത്തുന്ന ബത്തേരി സെന്റ് മേരീസ് കോളേജ് വഴിയുള്ള വടക്കനാട്- പള്ളിവയൽ റൂട്ടിൽ ഇന്നലെ ഒരു സ്വകാര്യ ബസ് സർവ്വീസ് നടത്തി. വരും ദിവസങ്ങളിൽ കുടുതൽ ബസുകൾ നിരത്തിലിറങ്ങുമെന്നാണ് അറിയുന്നത്.